ലോനപ്പന്റെ വെടി

രാവിലെ ചായയൊക്കെ കുടിച്ച് പത്ത് മണിക്ക് നല്ല പുളിയില ചമ്മന്തിയും, മീനാക്ഷിയമ്മേടെ കോഴിക്കൂട്ടിൽ നിന്നടിച്ച് മാറ്റി ഫ്രൈ ചെയ്ത കോഴിക്കാലും കൂട്ടി കഞ്ഞിയും കുടിച്ച് ബൂലോഗത്തെ പ്രശസ്ത പത്രം അഗ്രി ന്യൂസ് വായിച്ച് കൊണ്ടിരിക്കുകയായിരുന്നു കുറുക്കച്ചായൻ. കണ്ണുകളിലേക്ക് വീശിയടിച്ച ഉറക്ക മാരുതൻ മെല്ലെ തഴുകിയൊഴുകി പോകവേ വെറുതെ കണ്ണുകൾ ചിമ്മിതുറന്നപ്പോൾ കുറുക്കച്ചായന്റെ കണ്ണുകൾ കറുത്ത് തടിച്ച് ചുവന്ന പരവതാനി വിരിച്ച നിലത്തിൽ ചുരുണ്ട് കിടന്ന് തന്നെ നോക്കി പല്ലിളിക്കുന്ന ഹെണ്ടിങ്ങിലേക്ക് കണ്ണുകൾ ഉടക്കി.

'കോഴി മോഷണം, ലോനപ്പൻ അന്വേഷിക്കും'

അണ്ടി കടിച്ച അണ്ണാനെ ഇതുവരെ കണ്ടിട്ടില്ലാത്ത അച്ചായൻ തൽക്കാലം അതൊഴിവാക്കി കുറുക്കനെ കണ്ട കോഴിയെ പോലെ ഞെട്ടിത്തെറിച്ചു. കൊച്ചമ്മിണിയെ കണ്ട് പൊട്ടിച്ചിരിക്കുന്ന സി.ബി.ഐയെപ്പോലെ ഹിഹിഹിഹി എന്ന് അലറിച്ചിരിക്കുന്ന ലോനപ്പന്റെ ഭീകര മുഖം അച്ചായന്റെ കാതുകളിൽ അലയടിച്ചു. ആ അലയടിയിൽ വയറ്റിനുള്ളിൽനിന്നും ഏമ്പക്കമായി പുറത്തേക്കൊഴുകുന്ന ചിക്കൻ കാലിന്റെ ബാക്കിയായ എല്ലിൻ കഷ്ണങ്ങളിലേക്കും അഗ്രിന്യൂസിന്റെ കറുത്ത ഹെഡിംഗിലേക്കും  പിന്നെ പുറത്തെ ഭീകരമായ നിശ്ശബ്ദതയിലേക്കും അച്ചായൻ മാറിമാറി നോക്കി. നോക്കി നോക്കി പിരടി കടഞ്ഞപ്പോൾ അച്ചായൻ ചാടിയെണീറ്റു.

ലോനപ്പൻ അന്വേഷണം ഏറ്റെടുത്തിരിക്കുന്നു. അവൻ ഉണ്ടയില്ലാത്ത തോക്ക് കൊണ്ട് വെടിവെച്ചാൽ ഹെന്റെ ബൂലോഗ കുറു ദൈവങ്ങളേ, പിന്നെ ചിന്തിക്കാൻ പോലും കഴിയില്ല. മാങ്ങക്ക് വെച്ചത് കള്ളന് കൊള്ളിക്കുന്നവനാ ലോനപ്പൻ...

പെട്ടന്ന് അച്ചായന്റെ ഡുവൽ കൊർ റ്റു പ്രൊസ്സസ്സർ നിറച്ച തലയിലെ ബെൾബ് പവർകട്ടില്ലാതെ കത്താൻ തുടങ്ങി. താനെന്തിന് പേടിക്കണം. ഇനി ലോനപ്പന്റെ മുന്നിൽ തന്നെ നിന്നാലും തനിക്ക് വെടിയൊന്നും കൊള്ളില്ല. പക്ഷേ ആ സി.ബി.ഐയുടെ കണ്ണിലെങ്ങാനും പെട്ടാലാ പ്രശ്നം. അയാളെങ്ങാനും തട്ടിത്തടഞ്ഞ് വീണാൽ തന്റെ മുകളിലേ വീഴൂ.

സമയം സെലറോൺ പ്രൊസസ്സർ ഘടിപ്പിച്ച കമ്പ്യൂട്ടർ പോലെ ഇഴഞ്ഞിഴഞ്ഞിഴഞ്ഞിഴഞ്ഞ് നീങ്ങിക്കൊണ്ടിരുന്നു. പെട്ടന്ന് രാത്രിയാകാൻ വേണ്ടി അച്ചായൻ ക്ലോക്കിലെ സമയം മുന്നോട്ട് തിരിച്ച് വെച്ചു.

മുക്കാൽ രാത്രി അച്ചായൻ പതിവ് പോലെ തന്റെ പ്രേമഭോജനങ്ങളായ കോഴികളെ ലക്ഷ്യമാക്കി കുറ്റാകുറ്റിരുട്ടിലേക്ക് ഇറങ്ങി നടന്നു. ലോനപ്പനോ, സി.ബി.ഐയോ കുറുക്കൻ വേട്ടക്കായി ഇറങ്ങിയിട്ടുണ്ടോ എന്ന സംശയത്തിൽ വളരെ ശ്രദ്ധിച്ചാണ് അച്ചായൻ നടന്നത്.

ഇന്ന് മീനാക്ഷിയുടെ കൂട്ടിൽ തന്നെ പോകാം. ഇന്നലെ രണ്ടെണ്ണം അടിച്ച് മാറ്റിയത് കൊണ്ട് അവിടെ ഇനിയും വരില്ലന്ന് ഉറപ്പിച്ച് നല്ല ഉറക്കമായിരിക്കും. പതുങ്ങി പതുങ്ങി കുറുക്കച്ചായൻ മീനാക്ഷിയുടെ കോഴിക്കൂടിന്റെ മുന്നിലെത്തി. ചുറ്റും നോക്കി. വീണ്ടും വീണ്ടും നോക്കി. വീണ്ടും നോക്കി.

പെട്ടന്നാണ് കോഴിക്കൂടിന് മുന്നിൽ എഴുതിവെച്ച ഒരു ബോർഡ് അച്ചായന്റെ കണ്ണിൽ പെട്ടത്.

'കുറുക്കന്റെ ശ്രദ്ധയ്ക്ക്‌, ദയവ് ചെയ്ത് കോഴിമുട്ടകൾ അവിടെ തന്നെ വെക്കുക'

മീനാക്ഷിയുടെ മുട്ടപ്പിരാന്ത് അച്ചായന് മനസ്സിലായി. സാരമില്ല. എനിക്ക് കോഴിമാത്രം മതി. മുട്ട അവളെടുത്തോട്ടെ. അച്ചായൻ പതിയെ കൂട് തുറന്ന് വെളുത്ത് തടിച്ച തന്റെ നേരെ പ്രേമത്തോടെ കഴുത്ത് നീട്ടി നിൽക്കുന്ന സുന്ദരി കോഴിയെ തന്നെ കയ്യിലാക്കി തിരിഞ്ഞ് നടന്നു.

പെട്ടന്നാണ് മീനാക്ഷിയുടെ വീട്ടിനകത്ത് ഒരാളനക്കം അച്ചായന്റെ കണ്ണിൽ പെട്ടത്. അച്ചായൻ സ്ലോ മോഷനിൽ തല തിരിച്ച് നോക്കിയപ്പോൾ കണ്ടു ലോനപ്പൻ. വടക്കേ പറമ്പിൽ വെടിവെക്കാൻ ഉന്നം പിടിച്ചിരിക്കുന്ന ലോനപ്പൻ.

'ഹെന്റമ്മോ'  കുറുക്കന്റെ നിലവിളി തൊണ്ടയിൽ കുരുങ്ങി.



------ശുഭം-----

6 comments:

  കുറുക്കൻ

November 22, 2008 at 4:38 AM

പെട്ടന്നാണ് മീനാക്ഷിയുടെ വീട്ടിനകത്ത് ഒരാളനക്കം അച്ചായന്റെ കണ്ണിൽ പെട്ടത്. അച്ചായൻ സ്ലോ മോഷനിൽ തല തിരിച്ച് നോക്കിയപ്പോൾ കണ്ടു ലോനപ്പൻ.

  വികടശിരോമണി

November 22, 2008 at 6:48 AM

സമയം സെലറോൺ പ്രൊസസ്സർ ഘടിപ്പിച്ച കമ്പ്യൂട്ടർ പോലെ ഇഴഞ്ഞിഴഞ്ഞിഴഞ്ഞിഴഞ്ഞ് നീങ്ങിക്കൊണ്ടിരുന്നു
നല്ല ഭാവന.ബൂലോകം അഗ്രി ന്യൂസ് നോക്കട്ടെ:)

  കാപ്പിലാന്‍

November 22, 2008 at 6:54 AM

:)

hihihi

  മാണിക്യം

November 22, 2008 at 8:55 AM

പരസ്ത്രീയെ അമ്മയെ പോലെയും
അന്യന്റെ മുതലിനെ കല്ലുപോലെയും
എല്ലാ ജീവജാലങ്ങളേയും
അവനവനെപ്പോലെയുമാണ്
കാണണ്ടത്......
അതുകൊണ്ടാണ് പറയുന്നത്,
“ ഉപായം കണ്ടുപിടിക്കുമ്പോള്‍
ബുദ്ധിമാന്‍ അതില്‍ നിന്നുണ്ടാകാവുന്ന
അപായംകൂടി ആലോചിക്കണം...”

  അനില്‍@ബ്ലോഗ് // anil

November 22, 2008 at 10:00 AM

എല്ലായിടവും കോഴിയും കുറുക്കനും ഒക്കെ ആണല്ലോ ! :)

  smitha adharsh

November 22, 2008 at 10:48 AM

അനില്‍@ബ്ലോഗ് ന്റെ കമന്റ് ...കോപ്പി & പേസ്റ്റ്.